Skip to main content
ലൈബ്രറികള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നല്‍കി

ലൈബ്രറികള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നല്‍കി

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈബ്രറികള്‍ക്ക് വാങ്ങി നല്‍കുന്ന കമ്പ്യൂട്ടറുകളുടേയും മറ്റ് അനുബന്ധ ഉപകരണങ്ങളുടേയും വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ളതും ഭൗതിക സാഹചര്യങ്ങള്‍ ഉള്ളതുമായ ജില്ലയിലെ 23 ലൈബ്രറികള്‍ക്കാണ് കമ്പ്യൂട്ടറുകള്‍ നല്‍കിയത്. 

ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.എസ്. താഹ, ബിനു ഐസക് രാജു, അംഗങ്ങളായ ആര്‍. റിയാസ്, ബിനിത പ്രമോദ്, ഉത്തമന്‍, ജോണ്‍ തോമസ്, സജിമോള്‍ ഫ്രാന്‍സിസ്, അഞ്ജു, സെക്രട്ടറി കെ.ആര്‍. ദേവദാസ് എന്നിവര്‍ സംസാരിച്ചു. 

date