Skip to main content

പരിശീലനം സംഘടിപ്പിച്ചു

സമഗ്രശിക്ഷ കേരളയും കെ ഡിസ്‌ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന വൈ.ഐ.പി ശാസ്ത്രപഥം -5.0 പരിപാടിയുടെ ഡി.ആർ.ജി പരിശീലനം മലപ്പുറം മലബാർ ഹെറിറ്റേജ് ഹോട്ടലില്‍ വച്ച് നടന്നു. സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഡി മഹേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ എം.പി സുധീർ ബാബു അധ്യക്ഷത വഹിച്ചു. കെ-ഡിസ്‌ക് പ്രോഗ്രാം എക്സിക്യൂട്ടീവ് ടി ജുൽഫർ സ്വാഗതവും വൈ.ഐ.പി ജില്ലാ കോർഡിനേറ്റർ ഹിഷാം നന്ദിയും പറഞ്ഞു. അശോക് നെന്മാറ, നിതിൻ നങ്ങോത്ത്, എൻ.കെ രശ്മി എൻകെ, എ. ജയൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

date