Skip to main content

സ്പോട്ട് അഡ്മിഷൻ

2023-24 അധ്യയന വർഷത്തിൽ മലപ്പുറം ഗവ. കോളേജിൽ ഒന്നാം വർഷ ബി.എസ്.സി കെമിസ്ട്രി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.സി/എസ്.ടി-2, ഇ.ഡബ്ല്യു.എസ്-1, പി.ഡബ്ല്യു.ഡി-2, ലക്ഷദ്വീപ് -1 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. താത്പര്യമുള്ള വിദ്യാർഥികൾ സെപ്റ്റംബർ 18ന് രാവിലെ 10 മുതൽ മൂന്ന് വരെ  കോളേജ് പ്രിൻസിപ്പൽ മുൻപാകെ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഫോൺ: 9061734918.

date