Skip to main content

മികവിന്റെ കേന്ദ്രമാകാനൊരുങ്ങി  തൃക്കൂർ ഗവ. എൽ.പി സ്ക്കൂൾ 

തൃക്കൂർ ഗവ. എൽ.പി സ്ക്കൂളിന് പുതിയ ബ്ലോക്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. 5 ക്ലാസ് മുറികളും ടോയ്‌ലറ്റ് ബ്ലോക്കും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിനാണ് തുക അനുവദിച്ചത്. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ തൃക്കൂർ ഗവ. സ്ക്കൂളിൽ ഒരു ബ്ലോക്ക് നിർമ്മിച്ചിരുന്നു. ഇതിനുപുറമെയാണ് 95 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. എൽ.എസ്.ജി.ഡി തൃശ്ശൂർ വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

date