Skip to main content
പറപ്പൂക്കര ഗ്രാമപഞ്ചായത്ത്; മുട്ടക്കോഴി വിതരണം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത്; മുട്ടക്കോഴി വിതരണം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആദ്യ ഘട്ടം മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. അനൂപ് നിർവഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ ഭാഗമായി 2,79,860 രൂപയും പഞ്ചായത്ത്‌ വികസന ഫണ്ടിൽ നിന്നും 99,800 രൂപയും ചെലവഴിച്ചാണ് മുട്ട കോഴി വിതരണം ചെയ്തത്. അഞ്ച് മുട്ടക്കോഴികളെ വീതം 630 പേർക്കാണ് ഈ വർഷം  സൗജന്യമായി നൽകിയത്.

ചടങ്ങിൽ ബ്ലോക്ക് മെമ്പർ റീന ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ബീന സുരേന്ദ്രൻ, എൻ.എം. പുഷ്‌പാകരൻ, ഷീബ സുരേന്ദ്രൻ, ഡോ. ജോഷി തുടങ്ങിയവർ പങ്കെടുത്തു.

date