Skip to main content

ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ നിയമനം

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് കീഴിലുള്ള ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ വാക്ക് ഇൻ  ഇന്റർവ്യൂ നടത്തി നിബന്ധനകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

 മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ബിരുദമോ, മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ഡിപ്ലോമയോ പാസായവർക്ക് അപേക്ഷിക്കാം. ഡിഗ്രി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം. 

ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുമായി ഇന്റർവ്യൂവിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 21 ന് രാവിലെ 10 ന് ഹാജരാകണം.
ഫോൺ: 0487 2300310, 0487 2200319.

date