Skip to main content

സുരീലി ഹിന്ദി; ഏകദിന പരിശീലനം നടത്തി

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ഹിന്ദി അധ്യാപകര്‍ക്കായി ഏകദിന പരിശീലനം സുരീലി ഹിന്ദി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എ.ഇ.ഒ ഡോ. എം.സി. നിഷ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ. ലിസമ്മ ജോണ്‍ മുഖ്യാതിഥി ആയി സംസാരിച്ചു.

യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ ഹിന്ദി പഠനം ആസ്വാദ്യകരവും ലളിതവും ആക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.ഇരിങ്ങാലക്കുട ബി.ആര്‍.സി പരിധിയില്‍ വരുന്ന മുപ്പതോളം യു.പി ഹൈസ്‌കൂള്‍ അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ജില്ലയിലെ പരിശീലനം ലഭിച്ച യു.പി, ഹൈസ്‌കൂള്‍ അധ്യാപകരായ കെ.പി കേശവന്‍, ടി.എസ് ഷെനു, ബിന്ദു. വി. റപ്പായി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇരിങ്ങാലക്കുട ബി.ആര്‍.സി- ബി.പി.സി കെ.ആര്‍ സത്യപാലന്‍, ബി.ആര്‍.സി ട്രെയിനര്‍  പി.എസ് സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

date