Skip to main content

ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം

സംസ്ഥാന ചരക്കു നികുതി വകുപ്പ് നികുതി ദായകർക്കായി 'റിവേഴ്സൽ ഓഫ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം നടത്തും.  സെപ്റ്റംബർ 21 വ്യാഴാഴ്ച മുതൽ നവംബർ മാസം അവസാനം വരെ എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 11  മുതൽ 12 വരെയാണ് ക്ലാസ്സിന്റെ സമയക്രമം. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭാഗികമായോ പൂർണമായോ ജി.എസ്.ടി നികുതി വിധേയമായ വ്യാപാരം നടത്തുന്ന നികുതിദായകർ എന്നിവർ ഈ പരിശീലന പരിപാടി പ്രയോജനപ്പെടുത്തണം. ജില്ലയിലെ നികുതി ദായകർ ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി താഴെ പറയുന്ന ഓഫീസർമാരുമായി ബന്ധപ്പെടേണ്ടതാണ്. ഹരി രാംകുമാർ വി.എൻ  (ജോയിന്റ് കമ്മീഷണർ, ടാക്സ് പെയർ സർവീസ്, എസ്.ടി.ഒ) ഫോൺ : 7558048904, വിപിൻ എൻ.വി (ജോയിന്റ് കമ്മീഷണർ, ടാക്സ് പെയർ സർവീസ്, എ.എസ്.ടി.ഒ) ഫോൺ : 9400651159 .ഹെൽപ് ലൈൻ നമ്പർ : 9400246948.

date