Skip to main content
പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര സംഗമം നടത്തി

പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീര സംഗമം നടത്തി

ക്ഷീര വികസന വകുപ്പിന്റെയും പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരവികസന സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ക്ഷീര സംഗമം നടത്തി. കൈപ്പറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച  മാതൃകാ പ്രവർത്തനം നടത്തിയ ക്ഷീര കർഷകരെ ആദരിച്ചു.

മുണ്ടൂർ നെഹ്രു പാർക്കിൽ നിന്നും ആരംഭിച്ച ഘോഷയാത്രയും ഡയറി എക്സിബിഷനും 'കറവ പശുകളിൽ ശാസ്ത്രീയ തീറ്റ ക്രമത്തിന്റെ പ്രവൃത്തിയും ആവശ്യകതയും' എന്ന  വിഷയത്തിൽ അനിമൽ ന്യൂട്രീഷൻ  അസിസ്റ്റന്റ് പ്രൊഫസർ  ഡോ. സൂരജ് ജോസഫും, ക്ഷീരശ്രീ സംയുക്ത ബാധ്യത സംഘത്തിന്റെ പ്രാധാന്യം ക്ഷീര മേഖലയിൽ എന്ന വിഷയത്തിൽ പഴയന്നൂർ ക്ഷീരവികസന ഓഫീസർ പി.എ അനൂപും, സ്വയം തൊഴിൽ സംരംഭങ്ങൾ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ പി.ആർ മിനിയും ക്ഷീരവികസന സെമിനാറുകൾ അവതരിപ്പിച്ചു. 16 ക്ഷീര സംഘങ്ങളിൽ നിന്ന് ടീമുകളെ പങ്കെടുപ്പിച്ച് ഡയറി ക്വിസ് മത്സരവും നടത്തി. പൊതുസമ്മേളനത്തിൽ ബ്ലോക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ക്ഷീരകർഷകരെ ആദരിച്ചു. ബ്ലോക്കിനു കീഴിലുള്ള എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഉപന്യാസം രചന മത്സരവും നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി.
 
ചടങ്ങിൽ പുഴക്കൽ ബ്ലോക്ക് പ്രസിഡന്റ് ആനി ജോസ് അധ്യക്ഷത വഹിച്ചു. സീനിയർ ക്ഷീര വികസന ഓഫീസർ സെറിൻ പി. ജോർജ്, പുഴക്കൽ ഡയറി ഫാം ഇൻസ്ട്രക്ടർ വി.എസ് സംഗീത, മുണ്ടൂർ ക്ഷീര സംഘം പ്രസിഡന്റ് വി.ജി ഗോകുലൻ, പുഴക്കൽ സീനിയർ ക്ഷീര വികസന ഓഫീസർ ടി.വി മഞ്ജുഷ, തൃശ്ശൂർ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.കെ ഉഷാദേവി, വി.കെ രഘുനാഥൻ, സിമി അജിത് കുമാർ, കെ.ജെ ദേവസി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ചൂണ്ടൽ, ലിനി ടീച്ചർ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഡി വിൽസൺ, പുഴക്കൽ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ രഞ്ജു വാസുദേവൻ, ജെസ്സി സാജൻ, പുഴക്കൽ ബ്ലോക്ക് മെമ്പർമാരായ ഷീല സുനിൽകുമാർ, സി.എ സന്തോഷ്, പി.വി ബിജു, ശ്രീലക്ഷ്മി സനീഷ്, വി.എസ് ശിവരാമൻ, ജ്യോതി ജോസഫ്,  കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ.ബി ദീപക്, അജിത ഉമേഷ്, മെമ്പർമാരായ മേരി പോൾസൺ, മിനി പുഷ്കരൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ അഫ്സൽ, കൈപ്പറമ്പ് വെറ്ററിനറി സർജൻ എം.പി ഗിരിജ, തൃശ്ശൂർ പി ആന്റ് ഐ മിൽമ ജൂനിയർ സൂപ്പർവൈസർ ജിതിൻ കെ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.

date