Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ് പ്രോഗ്രാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ബിസിനസ് എസ്റ്റാബ്ലിഷ് പ്രോഗ്രാം സംഘടിപ്പിക്കുന്നു ഒക്ടോബര്‍ 4 മുതല്‍ 11 വരെ കളമശ്ശേരിയിലെ കിഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങിയ അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റിങ് സ്ട്രാറ്റെജീസ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4130 രൂപയാണ് ഫീസ്. www.kied.info ല്‍ സെപ്റ്റംബര്‍ 25നകം അപേക്ഷിക്കണം. തെരഞ്ഞെടുക്കുന്ന 35 പേര്‍ക്ക് ആണ് പരിശീലനം. ഫോണ്‍ 0484 2532890, 2550322, 9605542061.  

date