Skip to main content

മന്ദഹാസം പദ്ധതി; അപേക്ഷ ക്ഷണിച്ചു

മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യത്രിമ ദന്തനിര വച്ച് നല്‍കുന്നതിന് ധനസഹായം നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 വയസ്സ് കഴിഞ്ഞ ദാരിദ്രരേഖയക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, ഡെസ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന നല്‍കണം. അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും swd.kerala.gov.in ലോ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍:04936 205307.

date