Skip to main content

സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

കോട്ടയം: വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു.  വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ചങ്ങനാശേരി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ശില്പശാല വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ബിസിനസ് സൗഹൃദപരമായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സംരംഭക-നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക, സംരംഭകരുടെ വിവിധ സംശയനിവാരണം നടക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംരംഭകത്വ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷെർലി തോമസ് ചടങ്ങിൽ അധ്യക്ഷയായി. മാടപ്പള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സെബാസ്റ്റ്യൻ ഡൊമിനിക്, ചങ്ങനാശ്ശേരി നഗരസഭ വ്യവസായ വികസന ഓഫീസർ അഭിലാഷ് വർമ്മ എന്നിവർ സംരംഭകർക്കായി ബോധവത്ക്കരണ ക്ലാസെടുത്തു. 31 പേർ പങ്കെടുത്തു. ശില്പശാലയിൽ പങ്കെടുത്തവരിൽ നിന്നും സംരംഭകത്വത്തിന് താത്പര്യമുള്ളവർക്ക് പഞ്ചായത്ത് എല്ലാവിധ സഹായവും നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ പറഞ്ഞു.

 

date