Skip to main content

ജില്ലാതല മൃഗക്ഷേമ അവാർഡിന് അപേക്ഷിക്കാം

കോട്ടയം: മൃഗക്ഷേമപ്രവർത്തനങ്ങൾക്ക് വ്യക്തികൾ, സംഘടനകൾ എന്നിവർക്കു നൽകുന്ന ഈ വർഷത്തെ ജില്ലാതല അവാർഡിന് അപേക്ഷിക്കാം. മൃഗക്ഷേമപ്രവർത്തനങ്ങളിൽ തൽപരരായ സംഘടനങ്ങൾക്കും വ്യക്തികൾക്കും ചീഫ് വെറ്ററിനറി ഓഫീസർ, കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം എന്ന വിലാസത്തിൽ സെപ്റ്റംബർ 21നകം അപേക്ഷ നൽകാം. അപേക്ഷ ഫോറം ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2564623.

 

date