Skip to main content

അറിയിപ്പുകൾ

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം സെപ്റ്റംബർ 30 ന് ഓൺലൈനായി ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.

 

ക്വട്ടേഷൻ ക്ഷണിച്ചു

വടകര ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ജി ഐ എഫ് ഡി സെൻററിലേക്ക് ഡ്രസ്സിംഗ് ടെന്റ് വാങ്ങുന്നതിലേക്കായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 29. ഫോൺ: 0496 2523140  

 
വിദഗ്ധ സമിതി യോഗം 19ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2023-24 വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത നൂതന പ്രൊജക്ടുകൾക്ക് അംഗീകാരം നൽകാനായി സെപ്റ്റംബർ 20ന് ചേരാൻ തീരുമാനിച്ചിരുന്ന ജില്ലാതല വിദഗ്ധ സമിതി യോഗം സാങ്കേതിക കാരണങ്ങളാൽ സെപ്റ്റംബർ 19ന് 12 മണിക്ക് ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.

date