Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു 

സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടൻമാർക്കും വിധവകൾക്കും അവരുടെ ആശ്രിതർക്കുമായി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കെൽട്രോൺ വഴി സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫയർ ആൻഡ് സേഫ്റ്റി, കോഴിക്കോട് എൽ ബി എസ്  സെന്റർ വഴി ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 23 നകം ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 0495 2771881.

 

പി എസ് സി അറിയിപ്പ് 

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ സോഷ്യൽ സയൻസ് (മലയാളം മീഡിയം-തസ്തിക മാറ്റം വഴി) (കാറ്റഗറി നമ്പർ 382/2020) തസ്തികയിലേക്ക് 2023 ജനുവരി 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ട സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 2023 സെപ്റ്റംബർ 21 ന് തൃശ്ശൂർ പി എസ് സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റും ആവശ്യമായ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവർ കോഴിക്കോട് പി എസ് സി ഓഫിസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371971. 

  

സർക്കാർ ധനസഹായം നൽകുന്നു

ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യബന്ധന മേഖലയിലെ യന്ത്രവൽകൃത യാനങ്ങളിൽ റഫ്രിജറേഷൻ യൂണിറ്റ്, സ്‌ളറി ഐസ് യൂണിറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവ ഒരുക്കുന്നതിന് 60 ശതമാനം സർക്കാർ ധനസഹായം നൽകുന്നു. താൽപ്പര്യമുള്ള യന്ത്രവത്കൃത യാന ഉടമകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ബേപ്പൂർ/വെള്ളയിൽ/കൊയിലാണ്ടി/വടകര മത്സ്യഭവനിൽ നൽകണം. അവസാന തിയ്യതി സെപ്റ്റംബർ 23. കൂടുതൽ വിവരങ്ങൾക്ക് : 0495 2383780.

date