Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ  ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബി.എ പാസായിരിക്കണം. പ്ലസ്ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവർ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. പായപരിധി 17 നും 35 നും ഇടക്ക് ആണ്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്കും മറ്റു പിന്നോക്ക ജാതിക്കാർക്കും സീറ്റ് സംവരണം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി :  04734296496, 8547126028 

 

അഭിമുഖം മാറ്റിവെച്ചു

കോഴിക്കോട് നഗരസഭ പരിധിയിലെ സ്‌കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലൈബ്രേറിയൻമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ വെച്ച്  സെപ്റ്റംബർ 20,21 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തിയ്യതി www.kozhikodedde.in   എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

 

സീറ്റ് ഒഴിവ് 

ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി, പി.ജി കോഴ്‌സുകളിൽ വിവിധ വിഭാഗങ്ങളിൽ (എസ് ടി, ഇ  ഉൾപ്പെടെ) സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ക്യാപ്പ് രജിസ്‌ട്രേഷൻ ഫോമും, പ്ലസ്ടു സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 21 ന്  ഉച്ചക്ക് 2 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2963244, 8547005025

date