Skip to main content

അറിയിപ്പുകൾ

 

വകുപ്പുതല പരീക്ഷകൾ മാറ്റിവെച്ചു

പി എസ് സി സെപ്റ്റംബർ 20, 21 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകൾ മാറ്റിവെച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

 

അപേക്ഷ ക്ഷണിച്ചു
 
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന മില്ല് ഏറ്റെടുത്ത് നടത്തുവാൻ താൽപ്പര്യമുള്ള പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക് : 9446029579.

date