Skip to main content

നിപ: കേന്ദ്ര മൃഗസംരക്ഷണ വിദഗ്ദ്ധ സംഘം ജില്ലയിലെത്തി

 

മന്ത്രി ചിഞ്ചുറാണിയുമായി ചർച്ച നടത്തി 

ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ   ഓൺലൈനായി അവലോകന യോഗം ചേർന്നു. യോഗത്തിൽ നിലവിൽ നടത്തിയ പ്രവർത്തനങ്ങളും തുടർ നടപടികളും ചർച്ച ചെയ്തു. കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വിദഗ്ദ്ധ സംഘവും  യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര സർക്കാരിലെ ജോയിന്റ് കമ്മീഷണർമാരായ ഡോ. എച്ച്. ആർ ഖന്ന, ഡോ. വിജയകുമാർ ടിയോട്യ, ഐ സി എ ആർ എൻ ഐ എച്ച് എസ് എ ഡി ഭോപ്പാൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അശ്വിൻ റൗത്ത്, എസ് ആർ ഡി ഡി എൽ  ബാംഗ്ലൂർ സയന്റിസ്റ്റ് ഡോ. ശങ്കർ ബി.പി എന്നിവരാണ് കേന്ദ്ര  സംഘത്തിലുളളത്.

വനംവകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സഹായത്തോടെ നിപ സ്ഥിരീകരിച്ച മേഖലകളിലെ വളർത്തുമൃഗങ്ങൾ, പന്നികൾ, വവ്വാലുകൾ എന്നിവയിൽ നിന്നും വിദഗ്ദ്ധ സംഘം സാമ്പിളുകൾ ശേഖരിച്ച് തുടങ്ങി. 

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഡോ. പ്രണബ് ജ്യോതി , മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിക്,
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, . കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടർമാർ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.

date