Post Category
ഹിന്ദി ട്രെയിനിംഗ് കോഴിസിന് അപേക്ഷിക്കാം
ആലപ്പുഴ: സര്‍ക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്‍പത് ശതമാനം മാര്‍ക്കോടെ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് പ്ലസ്ടു യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 17-35 വയസ്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണം. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04734 296496, 8547126028
date
- Log in to post comments