Skip to main content

കര്‍ഷകന്റെ മരണം: നെൽകൃഷിയുടെ പണം ലഭിക്കാത്തതിനാലെന്നത് വ്യാജ പ്രചരണം 

 അമ്പലപ്പുഴ വടക്ക് കൃഷി ഭവന്‍ പരിധിയിലെ നാലുപാടം പാടശേഖരത്തില്‍ രണ്ട് ഏക്കറില്‍ 2022-23 പുഞ്ച കൃഷിയാണ്  കെ.ആര്‍. രാജപ്പന്‍ ചെയ്തിരുന്നത്. 3261 കിലോഗ്രാം നെല്ലാണ് സപ്ലൈക്കോയ്ക്ക് നല്‍കിയത്. ഇതിന്റെ പേ ഓര്‍ഡര്‍ മെയ് 22 എന്നാണ് രേഖകളില്‍ കാണുന്നത്. മെയ് 17 മുതല്‍ പേ ഓര്‍ഡര്‍ ആയ കര്‍ഷകരില്‍ 50,000ല്‍ താഴെ തുകയുള്ളവര്‍ക്കെല്ലാം സപ്ലൈക്കോയില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓണത്തിന് മുന്‍പ് തന്നെ തുക ലഭ്യമാക്കിയിട്ടുണ്ട്. 

50,000ന് മുകളില്‍ തുകയുള്ളവര്‍ക്ക് ഹാന്റലിംഗ് ചാര്‍ജും സംസ്ഥാന വിഹിതവും ചേര്‍ത്ത് കിലോയ്ക്ക് 7.92 രൂപ വെച്ച് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കിയിട്ടുണ്ട്. രാജപ്പനും രജിസ്റ്റർ ചെയ്തിരുന്ന ഫെഡറൽ ബാങ്ക് അക്കൗണ്ടില്‍ ഹാന്റിലിങ്ങ് ചാർജും സംസ്ഥാന വിഹിതവും ചേർത്ത് 28,678 രൂപ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 20.40 രുപ (കിലോയ്ക്ക്) പി.ആര്‍.എസ്. ലോണായി കാനറ, എസ്.ബി.ഐ. ബാങ്കുകള്‍ വഴിയാണ് നല്‍കിയിട്ടുള്ളത്.രാജപ്പന്റെ പേര് എസ്ബിഐയുടെ ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഓഗസ്റ്റ് 24ന് ഇത് സംബന്ധിച്ച പട്ടിക സപ്ളൈകോ  എസ്.ബി.ഐ.ക്ക് നല്‍കിയിട്ടുണ്ട്. കര്‍ഷകനെ പലതവണ എസ്.ബി.ഐ. ബാങ്കില്‍ നിന്നും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ലായെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായി പാഡി ഓഫീസര്‍ പറഞ്ഞു. 

മകന്‍ പ്രകാശന്‍ 1944 കിലോഗ്രാം നെല്ലാണ് സപ്ലൈക്കോയ്ക്ക് നല്‍കിയത്. ഇതില്‍ സംസ്ഥാന വിഹിതമെല്ലാം ഉള്‍പ്പടുത്തിയുള്ള 15,396 രൂപ അദ്ദേഹത്തിന്റെ രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയ അക്കൗണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 39,658 രൂപ ലോണ്‍ പ്രോസസ് ചെയ്തു കഴിഞ്ഞതായും ഇത് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായും പാഡി ഓഫീസര്‍ പറഞ്ഞു.

കർഷകൻ രാജപ്പന്റെ മരണം നെല്ലിന്റെ തുക ലഭിക്കാത്തത് കൊണ്ടല്ലെന്നും ഇപ്രകാരം പ്രചരിക്കുന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

date