Skip to main content
മില്ലറ്റ് എക്‌സിബിഷനും ബൈക്കത്തോണും സംഘടിപ്പിച്ചു

മില്ലറ്റ് എക്‌സിബിഷനും ബൈക്കത്തോണും സംഘടിപ്പിച്ചു

ആലപ്പുഴ: അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി മില്ലറ്റ് എക്‌സിബിഷനും ബൈക്കത്തോണും സംഘടിപ്പിച്ചു. കളര്‍കോട് എസ്.ഡി.വി. ആര്‍ട്‌സ് ആന്‍ഡ് അപ്ലൈഡ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ബൈക്കത്തോണ്‍
ഫ്‌ലാഗ് ഓഫ് ചെയ്തു. 

ചെറുധാന്യങ്ങളുടെ കൃഷിയും ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നതിനായി ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)യുടെ നിര്‍ദ്ദേശപ്രകാരമാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ചെറുധാന്യങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തി. 

ചടങ്ങില്‍ ജില്ല ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ വൈ.ജെ. സുബി മോള്‍ അധ്യക്ഷയായി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.കെ. ബാലാംബിക, ഭക്ഷ്യ സുരക്ഷ ഓഫീസര്‍മാരായ എസ്. ഹേമാംബിക, ആര്‍. ശരണ്യ, ഡോ. ചിത്ര മേരി തോമസ്, എസ്. കൃഷ്ണപ്രിയ, സോമിയ, ശ്രീലക്ഷ്മി എസ്. വാസവന്‍, ജീവനക്കാരായ ഉണ്ണി രാജ്, ബിജുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ഇതോടനുബന്ധിച്ച് തപാല്‍ വകുപ്പുമായി ചേര്‍ന്ന് 2000 വീടുകളിലേക്ക് ചെറുധാന്യങ്ങളുടെ ഉപയോഗവും ഗുണവും വിവരിക്കുന്ന കത്തുകള്‍ ഭക്ഷ്യസുരക്ഷ വകുപ്പ് അയയ്ക്കും. സെപ്റ്റംബര്‍ 20ന് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ആദ്യ കത്ത് ഏറ്റുവാങ്ങും.

date