Skip to main content
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടത്തി

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടത്തി

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ അഞ്ചു കേസുകള്‍ പരിഗണിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും, കള്ളക്കേസില്‍ കുടുക്കിയ പരാതി, വസ്തു തെറ്റായി പോക്കുവരവ് ചെയ്തത്, മാലിന്യ പ്രശ്‌നം, കടല്‍ ക്ഷോഭത്തില്‍ വെള്ളവും വലയും നഷ്ടപ്പെടവര്‍ക്കുള്ള നഷ്ട്ട പരിഹാരം തുടങ്ങിയവ സംബന്ധിച്ച കേസുകളാണ് പരിഗണിച്ചത്. പുതുതായി ലഭിച്ച രണ്ടു പരാതികളും അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. പി.എസ്.സി. സംവരണ നിയമനം അട്ടിമറിച്ചത്, ബോട്ടിന്റെ ലൈസന്‍സ് പുതുക്കി നല്‍കല്‍ എന്നിവയാണ് പുതിയ പരാതികള്‍.

ജില്ലാ സമ്പാദ്യ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ന്യുനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി. റോസ, എ. സൈഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date