Skip to main content
 ആത്മഹത്യാ വിരുദ്ധ ബോധവല്‍ക്കരണ പരിപാടി;  'കരുതലോടെ കൂടൊരുക്കാം' ജില്ലാതല ഉദ്ഘാടനം നടന്നു

ആത്മഹത്യാ വിരുദ്ധ ബോധവല്‍ക്കരണ പരിപാടി;  'കരുതലോടെ കൂടൊരുക്കാം' ജില്ലാതല ഉദ്ഘാടനം നടന്നു

ആലപ്പുഴ: ജില്ല പഞ്ചായത്ത് കെ.എന്‍. ചെറിയാന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ആത്മഹത്യ വിരുദ്ധ ബോധവത്ക്കരണ പരിപാടി 'കരുതലോടെ കൂടൊരുക്കാം' ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്‍ അധ്യക്ഷയായി. 

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.വി. പ്രിയ, ടി.എസ്. താഹ, ബിനു ഐസക് രാജു, വത്സല മോഹനന്‍, ജില്ല പഞ്ചായത്തംഗങ്ങളായ പി. അഞ്ജു, ആര്‍. റിയാസ്, നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ജയരാജ്, വാര്‍ഡ് അംഗം സുഷമ രാജീവ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, സൈക്കോളജിസ്റ്റ് ഡോ. ഹരി എസ്. ചന്ദ്രന്‍, പ്രിന്‍സിപ്പാള്‍മാരായ മേരി ഷീബ, കെ.എച്ച്. ഹനീഷ്യ, വിദ്യാഭ്യാസ ഡി.ഡി. കൃഷ്ണകുമാര്‍, ഡി.ഇ.ഒ. പി.ഡി. അന്നമ്മ, എച്ച്.എം. വി. ഫാന്‍സി, എസ്.പി.സി. ജില്ല കോ-ഒര്‍ഡിനേറ്റര്‍ എം.എസ്. അസ്‌ലം തുടങ്ങിയവര്‍ പങ്കെടുത്തു.
 

date