Skip to main content

കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ്്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കൃഷി ഭവനുകളില്‍ 6 മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.സി. (അഗ്രി) സര്‍ട്ടിഫിക്കറ്റ്, അഗ്രിക്കള്‍ച്ചര്‍/ഓര്‍ഗാനിക് ഫാമിംഗ് ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 18-41.

തിരഞ്ഞെടുക്കുന്നവര്‍ക്ക് ക്രോപ്പ് പ്ലാനിംഗ് ആന്‍ഡ് കള്‍ട്ടിവേഷന്‍, മാര്‍ക്കറ്റിങ്, കാര്‍ഷിക വിജ്ഞാന വ്യാപനം, അഡ്മിനിസ്്ട്രേഷന്‍, അനുബന്ധ മേഖലകള്‍, ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, ഡാറ്റ അപ്ഡേഷന്‍, ഡാറ്റ എന്‍ട്രി എന്നിവയില്‍ പ്രായോഗിക പരിശീലനം ലഭിക്കും. 5000 രൂപ ഹോണറേറിയം ലഭിക്കും. www.keralaagriculture.gov.in  എന്ന വെബ്‌സൈറ്റിലൂടെയും കൃഷിഭവനുകളിലും സെപ്റ്റംബര്‍ 19 വരെ അപേക്ഷിക്കാം. 

date