Skip to main content

രക്ഷ റാബീസ് ബീച്ച് റണ്‍:  നാളെ കൂടി രജിസ്റ്റര്‍ ചെയ്യാം

 
ആലപ്പുഴ: ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍, ഇന്‍ഡ്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ ആലപ്പുഴ യൂണിറ്റ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 28ന് വൈകിട്ട് 4ന് ആലപ്പുഴയില്‍ ബീച്ച് റണ്‍ നടത്തും. 

വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ്, ലൈസന്‍സിംഗ് എന്നിവയുടെ ആവശ്യകത പൊതുജനങ്ങളെ അറിയിക്കുന്നതിനായാണ് 2 കി. മീറ്റര്‍, 5 കി.മീറ്റര്‍, 10 കി.മീറ്റര്‍ എന്നീ വിഭാഗങ്ങളില്‍ ബീച്ച് റണ്‍ നടത്തുന്നത്. ഇന്നാണ് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി. 2 കി.മീറ്റര്‍ ഓട്ടത്തില്‍ വളര്‍ത്ത് മൃഗങ്ങളേയും പങ്കെടുപ്പിക്കാം. മൃഗങ്ങളുമായി പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്ല. താത്പര്യമുള്ളവര്‍ https://forms.gle/N95wqmuV9uPzwf-Yu6 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം.

date