Skip to main content

വനിതകള്‍ക്കായി ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് നടത്തി

ആലപ്പുഴ: വനിതകളിലെ കാന്‍സര്‍ രോഗ ബാധ കണ്ടെത്തുന്നതിനായി ജില്ല പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ കാവല്‍- ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. എടത്വ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പ് ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐകസ് രാജു ഉദ്ഘാടനം ചെയ്തു.             

158 പേര് ക്യാമ്പില്‍ പങ്കെടുത്തു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.അഞ്ജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം മെറിന്‍ ആന്‍ മാത്യൂ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. ജോസഫ്, സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ.മനീഷ് നായര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ഫ്രാന്‍സിസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date