Skip to main content

ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ

ആലപ്പുഴ: മുതുകുളം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടത്തുന്ന ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ (19). രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെ മുതുകുളം തെക്ക് മാമൂട് ജംങ്ഷന് സമീപമുള്ള സാഹിത്യ സേവിനി ഗ്രന്ഥശാലയിലാണ് ക്യാമ്പ്. മുതുകുളം ഗ്രാമപഞ്ചായത്തും മുതുകുളം സാമൂഹ്യ ആരോഗ്യകേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

date