Skip to main content

അറിയിപ്പുകൾ

വാഹന വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ വാഹന വായ്പാ പദ്ധതിക്ക് കീഴിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാങ്ങുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതിനായി ജില്ലയിൽ നിന്നുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി. 15,00,000 രൂപ വരെ. അപേക്ഷകരുടെ പ്രായം 18 നും 55 നും മധ്യേ. തിരിച്ചടവ് കാലാവധി : അഞ്ച് വർഷം. പലിശ നിരക്ക് 7 ശതമാനം മുതൽ 8 ശതമാനം വരെ. തെരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :  0495 - 2767606, 9400068511

 
സീറ്റ് ഒഴിവ് 

തലശ്ശേരി ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ എംഎ ഹിന്ദി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2346027

date