Skip to main content

അറിയിപ്പുകൾ

മികച്ച കോളേജ് മാഗസിന് കേരള മീഡിയ അക്കാദമി അവാർഡ്

കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച മാഗസിനുകൾക്ക് കേരള മീഡിയ അക്കാദമി അവാർഡ് നൽകുന്നു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. 2022-2023 അധ്യയന വർഷത്തിൽ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിൻ. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയുമായിരിക്കും. മാഗസിന്റെ അഞ്ചുകോപ്പികൾ സഹിതം ഒക്ടോബർ അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന മേൽവിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് :  0471-2726275, 0484-2422068 

 

സമയ പരിധി നീട്ടി 

കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കുന്നതിന് നവംബർ 30വരെ സമയ പരിധി അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

സെക്യൂരിറ്റി നിയമനം 

ഗവ. ജനറൽ ആശുപത്രിയിൽ ഉദ്യോഗാർത്ഥികൾ സൈനിക വിഭാഗത്തിലെ വിമുക്ത ഭടന്മാരെ സെക്യൂരിറ്റി(പുരുഷൻമാർ) തസ്തികയിൽ നിയമിക്കുന്നു.  ദിവസ വേതനാടിസ്ഥാനത്തിന്റ താൽക്കാലികമായാണ് നിയമനം. പ്രായം 60 വയസ്സിൽ താഴെ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സൈനിക/ അർധ സൈനിക വിമുക്ത ഭടൻ എന്ന് തെളിയിക്കുന്ന രേഖ (പ്രവൃത്തി പരിചയം അഭികാമ്യം)  സെപ്റ്റംബർ 26ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ മുമ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367

date