Skip to main content

ദ്വിദിന പരിശീലനം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അടുത്ത വര്‍ഷം തുടങ്ങുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം ഫ്രെയിംവര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി സ്വയംപഠന സാമഗ്രികള്‍ തയ്യാറാക്കുന്ന ദ്വിദിന പരിശീലന പരിപാടി നാളെയും (സെപ്റ്റംബര്‍ 21) 23നും ടി കെ എം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും; സര്‍വകലാശാല വികസിപ്പിച്ച ഇ-കണ്ടന്റിന്റെയും വെര്‍ച്വല്‍ മൊഡ്യൂള്‍സിന്റെയും പ്രകാശനവും നടത്തും. എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും.  

date