Skip to main content

വര്‍ണക്കൂടാരം ഇന്ന് (സെപ്റ്റംബര്‍ 20) മന്ത്രി ചിഞ്ചു റാണി സമര്‍പ്പിക്കും

ചിതറ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ നിര്‍മിച്ച രാജ്യാന്തര നിലവാരത്തിലുള്ള പ്രീ-സ്‌കൂള്‍ വര്‍ണക്കൂടാരം ഇന്ന് (സെപ്റ്റംബര്‍ 20) ഉച്ചയ്ക്ക് രണ്ടിന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാഴ്‌സ് പദ്ധതി പ്രകാരം ലഭിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മിച്ചത്.

ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ നജീബത്ത് സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാദാനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരനും വായനകുറിപ്പ് പതിപ്പിന്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഉഷയും നിര്‍വഹിക്കും.

date