Skip to main content

പേ വിഷ പ്രതിരോധ കുത്തിവയ്പ് ഇന്ന് ( സെപ്റ്റംബര്‍ 20) മുതല്‍

കൊല്ലം നഗരസഭയിലെ പേവിഷ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 20 ) രാവിലെ 9.30 ന് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 30 വരെ ക്യാമ്പ് വാക്‌സിനേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുത്തിവയ്പ് എടുത്ത നായ്ക്കള്‍ക്ക് സാക്ഷ്യപത്രം നല്‍കും. 45 രൂപയാണ് ഫീസ്.

 

ക്യാമ്പുകളുടെ തീയതിയും സമയക്രമവും

സെപ്റ്റംബര്‍ 20 ന് രാവിലെ 9.30 കന്റോണ്‍മെന്റ് ഗ്രൗണ്ട് ഡിവിഷന്‍ 42,43,44, 45

 25ന് രാവിലെ 10- 12 വരെ ഓലയില്‍ മൃഗാശുപത്രി ഡിവിഷന്‍ 12,

26 ന് രാവിലെ 10.15 - 11.15 വരെ മുളങ്കാടകം ശ്മശാനം ഡിവിഷന്‍ ആറ്, 11.30 - 1.15 വരെ ഈസ്റ്റ് വെസ്റ്റ് നഗര്‍ ഡിവിഷന്‍ 50, 51,

27 ന് രാവിലെ 10.15 - 11.30 സെന്റ് ആന്റണി സ്‌കുള്‍ വാടി ഡിവിഷന്‍ 48,49, 12- ഒന്ന്‌വരെ- എസ് എന്‍ ഡി പി സ്‌കൂള്‍ ഡിവിഷന്‍ 15, 16,

29 ന് രാവിലെ 10.30- 12.30 അറവുശാല ഡിവിഷന്‍ 13, രണ്ട് മുതല്‍ നാല് വരെ കെ ഡി എ ബില്‍ഡിംഗ് ഡിവിഷന്‍ 46, 47,

 30 ന് 10.30 - 12.30 കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബ്ഡിവിഷന്‍ 14, 16, 17, രണ്ട് -നാല് വരെ മുണ്ടാലുംമൂട് ഡിവിഷന്‍ 52, 53

date