Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

തൊടുപുഴ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ 2022 വര്‍ഷത്തെ കേരള ലോ ഡിസിഷന്‍, ഇന്ത്യന്‍ ലോ റിപ്പോര്‍ട്‌സ്, കേരള ഹൈക്കോര്‍ട്ട് കേസസ്, എന്നീ നിയമ പുസ്തകങ്ങള്‍ വാല്യങ്ങളായി തരം തിരിച്ച് ബയന്റ് ചെയ്ത് തരുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16 ന് രാവിലേ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് തുറക്കുന്നതുമാണ്.  ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും സഹിതം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഓഫീസ് സമയത്ത് നേരിട്ട് അറിയാവുന്നതും ബയന്റ് ചെയ്യേണ്ട നിയമ പുസ്തകങ്ങള്‍ നേരിട്ട് പരിശോധിക്കാവുന്നതുമാണ്. ഫോണ്‍: 04862 256015

 

date