Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സേനാപതി പഞ്ചായത്തിലെ കാറ്റുതി വിജ്ഞാന്‍വാടി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി സെപ്റ്റംബര്‍ 20 ന് രാവിലെ 11 മണിക്ക് പൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 21 നും 45 നും ഇടയില്‍ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റു സര്‍ക്കാര്‍ വകുപ്പിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന,  ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ വെളളപേപ്പറില്‍ ഉളള അപേക്ഷ, നിയമാനുസ്യത ജാതിസര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി, പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി വികസനവകുപ്പിന് കീഴില്‍  ഫീല്‍ഡ് പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്  എന്നിവയുമായി  സെപ്റ്റംബര്‍ 20 ന് രാവിലെ 11 മണിക്ക് പൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.

 

date