Post Category
പാല് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
ഐ.സി.ഡിഎസ് കട്ടപ്പന പ്രോജക്ട് പരിധിയിലെ ഉപ്പുതറ പഞ്ചായത്തിലെ 44 അങ്കണവാടികളിലെ 300 പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ ഒരു കുട്ടിക്ക് 125 മില്ലി പാല് ആഴ്ചയില്‍ രണ്ട് ദിവസം വിതരണം ചെയ്യുന്നതിന് മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, മില്‍മ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളില്‍ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരംഭകര്‍ തുടങ്ങി താല്പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 3 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ഒക്ടോബര്‍ 3 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9188001731
date
- Log in to post comments