Skip to main content

പ്രകൃതി പഠന ക്യാമ്പ് നടത്തി

എടവക ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി വിവിധ വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ക്കു വേണ്ടി  പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് ക്വാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു. 'പ്രകൃതി നമുക്കു കിട്ടിയ വരദാനം' എന്ന വിഷയത്തില്‍ ചിത്രകാരന്‍  പ്രവീണ്‍ രാജഗിരി നാച്ചുറല്‍ ആര്‍ട്ട്, നാച്ചുറല്‍ ബോട്ടില്‍ ആര്‍ട്ട് എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.  യോഗത്തില്‍  ജനപ്രതിനിധികളായ ജോര്‍ജ് പടകുട്ടില്‍, സി.സി സുജാത, ലത വിജയന്‍, ഉഷാ വിജയന്‍, ജില്ല കോഓര്‍ഡിനേറ്റര്‍ കെ.ബി ശ്രീരാജ്, പി.ജെ മാനുവല്‍, പി.എ  അജയന്‍, ക്യാമ്പ് കോഡിനേറ്റര്‍ പ്രവീണ്‍ രാജഗിരി, കെ സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു.

date