Skip to main content

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. കോട്ടത്തറ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്സ്. താല്‍പര്യമുള്ളവര്‍  ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 30 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ കോട്ടത്തറ പഞ്ചായത്ത് ഐ.സി ഡി എസ് സൂപ്പര്‍വൈസറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍:9995725868

date