Skip to main content

സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന പട്ടികജാതി  പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍  വയനാട് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിനു വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പലിശ 4% മുതല്‍ 9 %വരെ .പ്രായപരിധി 18 നും 55 നും മദ്ധ്യേ. സ്വയംതൊഴില്‍ സംരംഭത്തിന്റെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സഹിതം അപേക്ഷ  നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ വായ്പക്ക് ആവശ്യമായ  വസ്തുജാമ്യം അല്ലെങ്കില്‍  ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869,9400068512

date