Skip to main content

കുഷ്ഠരോഗ നിര്‍മാര്‍ജനം: ബാലമിത്ര 2.0 ക്യാമ്പയിന്‍ ഇന്നു മുതല്‍

- ജില്ലാതല ഉദ്ഘാടനം പാര്‍ളിക്കാട് ഗവ. യു.പി സ്‌കൂളില്‍

- 18 വയസ്സ് വരെയുള്ള കുട്ടികളിലെ കുഷ്ടരോഗനിര്‍ണയം ലക്ഷ്യം

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിര്‍ണയം നടത്തുന്നതിന് ജില്ലയില്‍ ബാലമിത്ര 2.0 ക്യാമ്പയിന്‍ ഇന്നു മുതല്‍ ആരംഭിക്കും. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംവര്‍ 20 ന്) രാവിലെ 10 ന് പാര്‍ളിക്കാട് ഗവ. യു.പി സ്‌കൂളില്‍ നടക്കും. വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ ബാലമിത്ര പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി നഫീസ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ മുഖ്യാതിഥിയാകും.

സംസ്ഥാനത്തെ എല്ലാ കുട്ടികളെയും രോഗ പരിശോധനക്ക് വിധേയമാക്കുകയും രോഗം പ്രരംഭത്തിലെ കണ്ടുപിടിച്ചു ഭേദമാക്കുകയും അംഗ വൈകല്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ബാലമിത്ര ക്യാമ്പയിന്‍. കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടു പിടിക്കുന്നതിനായി 2022 - 23 വര്‍ഷം നടപ്പിലാക്കിയ ബാലമിത്ര അങ്കണവാടി, സ്‌കൂള്‍തല പദ്ധതി ഫലപ്രദമായിരുന്നു. ഈ വര്‍ഷം ബാലമിത്ര 2.0 എന്ന പേരില്‍ 2023 സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ എല്ലാ ജില്ലകളിലും നടപ്പാക്കും.

date