Skip to main content

മാലിന്യമുക്ത നവകേരളം; ഏകദിന പരീശീലനം സംഘടിപ്പിച്ചു

കോട്ടയം: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ഏകദിന പരീശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന പരിശീലന പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ നവകേരളം മിഷൻ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ജില്ലാ നവകേരളം മിഷൻ റിസോഴ്സ് പേഴ്സൺ അജിത് കുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കാമ്പയിനുമായി ബന്ധപ്പെട്ട ഏരിയാ ഫെസിലിറ്റേഷൻ ടീം കോ- ഓർഡിനേറ്റർമാർ, കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, റിസോഴ്സ് പേഴ്സൺമാർ, തീമാറ്റിക് എക്സ്പേർട്ടുമാർ, എസ്.ഡബ്ല്യു.എം. എൻജിനീയർമാർ, സിറ്റി മിഷൻ മാനേജർമാർ എന്നിവർ പങ്കെടുത്തു.

 

date