Skip to main content

ടെണ്ടർ ക്ഷണിച്ചു

സംസ്ഥാന ബയോ കൺട്രോൾലാബ് മണ്ണൂത്തിയിലേക്ക് ആവശ്യമായ പ്രിന്റ് ചെയ്ത കാർട്ടൻ ബോക്സുകൾ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ട്രൈക്കോഡെർമ വിരിഡെ, സ്യൂഡോമോണാസ് ഫ്ലൂറസെൻസ് എന്നിവ നിറയ്ക്കുന്നതിന്ന് ആവശ്യമായ പ്രിന്റ് ചെയ്ത കാർട്ടൻ ബോക്സുകൾ ലഭ്യമാക്കണം.

ട്രൈക്കോഡെർമ വിരിഡെ, സ്യൂഡോമോണാസ് മ്യൂറസെൻസ് എന്നിവ മൂന്ന് പ്ലൈ ഇഫ്ലുട്ടഡ്  കോറഗേഷനോട് കൂടിയ കാർട്ടൻ ഫൈബർ ബോക്സുകൾ ( നാല് കളർ പ്രിന്റിങ്ങോടു കൂടി) ഒരു കിലോ പ്രോഡക്റ്റ് നിറക്കുന്നതിനായുള്ള ബോക്സിന്റെ അളവ് 13.5 x 5.5 x 19 സെന്റിമീറ്റർ, 190 ജി.എസ്.എം കുറയാതെ ഡിസൈൻ ചെയ്ത് പ്രിന്റ് ചെയ്ത് നൽകണം. കൂടാതെ ലീഫ് ലെറ്റ് ഒന്നിലധികം ഭാഷകളിൽ പ്രിന്റ് ചെയ്തും നൽകണം. ലീഫ് ലെറ്റ് പ്രിന്റ് ചെയ്യുന്നതിനുള്ള മാതൃക ലാബിൽ ലഭ്യമാണ്. 

ട്രൈക്കോഡെർമ വിരിഡെ 15,000 എണ്ണം, സ്യൂഡോമോണാസ് മ്യൂറസെൻസ് 20,000 എണ്ണം എന്നിങ്ങനെയാണ് ഏകദേശ അളവ്. സാമ്പിൾ ടെണ്ടറിനോടൊപ്പം സമർപ്പിക്കണം. 

ദർഘാസുകൾ മുദ്ര വച്ച കവറുകൾക്കുള്ളിൽ, കവറിനു പുറത്ത് ഇനം, നമ്പർ, പേര് വിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോ കൺട്രോൾലാബ്, മണ്ണൂത്തി എന്ന വിലാസത്തിൽ ഒക്ടോബർ 19 ന് ഉച്ചയ്ക്ക് 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുകയോ www.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. ഫോൺ: 0487 237460.

date