Skip to main content
ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 (ഐഎസ്എൽ 2.0) കാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന ശുചിത്വ സന്ദേശ റാലി.

ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

കോട്ടയം: ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 (ഐഎസ്എൽ 2.0) കാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ ആയിരം പേർ അണിനിരന്ന ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. പി.എം.സി. ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ടി. ഡി. മാത്യു ഫ്്‌ളാഗ് ഓഫ് ചെയ്തു. പുത്തൻപള്ളി ഇമാം മുഹമ്മദ് നദീർ മൗലവി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാലിയുടെ സമാപന സമ്മേളനം അങ്കളമ്മൻ കോവിൽ ദേവസ്വം ട്രഷറർ ശശികുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ നഗരസഭയുടെ ഐഎസ്എൽ 2.0 കാമ്പയിൻ ബ്രാൻഡ് അംബാസിഡറും ഗായികയുമായ അസ്ന ഖാന്റെ നേതൃത്വത്തിൽ മുസ്ലിം ഗേൾസ് സ്‌കൂളിലെ 111 വിദ്യാർഥിനികൾ ശുചിത്വ സന്ദേശ സമൂഹഗാനം ആലപിച്ചു.  എം.ഇ.എസ് കോളജ്, ബി.എഡ് കോളജ് വിദ്യാർഥികൾ ഫ്്്‌ളാഷ് മോബും ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ കുട്ടികൾ ശുചിത്വ നൃത്ത ശില്പവും അവതരിപ്പിച്ചു. കാമ്പയിന്റെ ഭാഗമായി നഗരസഭ നിർമിച്ച മാതൃക ഹരിത ഭവനത്തിന്റെ ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോർജ് പള്ളി വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. നഗരസഭാംഗങ്ങളായ സുനിത ഇസ്മായിൽ, റിയാസ് പ്ലാമൂട്ടിൽ, അൻസർ പുള്ളോലിൽ, പി.എം. അബ്ദുൽ ഖാദർ, ഡോ. സഹ്ല ഫിർദൗസ്, ഫെഫ്ന അമീൻ, ഫാസില അബ്സാർ, നാസർ വെള്ളൂപറമ്പിൽ, കെ.പി. സിയാദ് ,അനസ് പാറയിൽ, ലീന ജെയിംസ്, നൗഫിയ ഇസ്മായിൽ, ഫാത്തിമ സുഹാന ജിയാസ്, എസ്.കെ. നൗഫൽ, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ്, എസ്. പി. സി, എൻ.എസ്.എസ.് യൂണിറ്റംഗങ്ങൾ, സ്‌കൂൾ,കോളജ് വിദ്യാർഥികൾ, ടീം നന്മക്കൂട്ടം, ടീം എമർജൻസി, വൈറ്റ് ഗാർഡ്, വാക്കേഴ്സ് ക്ലബ് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, ആർ.ആർ.ടി അംഗങ്ങൾ, ശുചീകരണ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

 

date