Skip to main content
എളവള്ളിയില്‍ വൈക്കാട്ട് റോഡ് നിര്‍മ്മാണങ്ങള്‍ക്ക് തുടക്കമായി

എളവള്ളിയില്‍ വൈക്കാട്ട് റോഡ് നിര്‍മ്മാണങ്ങള്‍ക്ക് തുടക്കമായി

എളവള്ളി ഗ്രാമപഞ്ചായത്തിലെ താമരപ്പിള്ളി - ചൊവ്വല്ലൂര്‍പ്പടി റോഡിനേയും പൂവത്തൂര്‍ - കാക്കശ്ശേരി റോഡിനേയും ബന്ധിപ്പിക്കുന്ന വൈക്കാട്ട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ടാറിങ്, കാന നിര്‍മ്മാണം, കവര്‍ സ്ലാബ് നിര്‍മ്മാണം, ക്രോസ് ഡ്രൈയിനുകള്‍ തുടങ്ങിയ പ്രവൃത്തികളാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എളവള്ളി ഗ്രാമപഞ്ചായത്തിലെ 11, 13, 14 എന്നീ വാര്‍ഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 

മുരളി പെരുനെല്ലി എം.എല്‍.എ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി മോഹനന്‍, വാര്‍ഡ് മെമ്പര്‍മാരായ പി.എം അബു, ജീന അശോകന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.ജി സുബി ദാസ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ധന്യ രവി തുടങ്ങിയവര്‍ പങ്കെടുത്തു.

date