Skip to main content

ചാലക്കുടി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിന് ഭൂമി; പാട്ട വ്യവസ്ഥകള്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ചു

ചാലക്കുടി കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പാട്ട വ്യവസ്ഥകളോടെ ഭൂമി അനുവദിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ സാധൂകരണത്തിന് വിധേയമായണ് അനുമതി നല്‍കിയത്. തീരുമാനം യൂണിവേഴ്‌സിറ്റി  രേഖാമൂലമാണ് സര്‍ക്കാരിനെ അറിയിച്ചത്. 

ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അനുകൂലമായ തീരുമാനമെടുക്കുന്ന മുറയ്ക്ക് ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ സര്‍വ്വകലാശാല ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍   സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു. പ്രസ്തുത ഭൂമിയില്‍ എന്‍.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ പ്രകാരമുള്ള  കെട്ടിടം പണിയുന്നതിനുള്ള നടപടികള്‍ കൈകൊള്ളാവുന്നതാണെന്നും മന്ത്രി അറിയിച്ചു. രണ്ടു ശതമാനം നിരക്കില്‍ 30 വര്‍ഷത്തേക്ക് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പാട്ടം പുതുക്കണമെന്ന വ്യവസ്ഥയില്‍ നിശ്ചിത നിബന്ധനകളോടെയാണ് ഭൂമി കൈമാറുന്നത്.

date