Skip to main content

ക്ഷേത്രവിഹിതം അടയ്ക്കണം

മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധിയുടെ ക്ഷേത്രവിഹിതം കുടിശ്ശിക പിരിക്കുന്നതിന് സെപ്റ്റംബർ 25ന് രാവിലെ 10.30 മുതൽ ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. ദേവസ്വം ബോർഡിന് കീഴിലുള്ള തിരൂർ, തിരൂരങ്ങാടി , പെരിന്തൽമണ്ണ താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികൾ ക്ഷേമനിധിയിൽ അടയ്ക്കാനുള്ള ക്ഷേത്ര വിഹിതം നിർബന്ധമായി അടയ്ക്കണമെന്ന് മലബാർ ദേവസ്വം ബോർഡ് സെക്രട്ടറി അറിയിച്ചു. ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനായി ക്ഷേത്ര ജീവനക്കാർക്ക് മെമ്പർഷിപ്പിനുള്ള അപേക്ഷ ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്ന രേഖയുടെയും ശമ്പളപ്പട്ടികയുടെയും പകർപ്പ് സഹിതം നൽകണം. ദേവസ്വം ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.

date