Skip to main content

അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദിയിൽ ബിരുദം നേടിയിരിക്കണം. പ്ലസ്ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവർ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ് വിജയിച്ചിരിക്കണം. പ്രായപരിധി 17നും 35 ഇടയിൽ. പട്ടികജാതി,പട്ടികവർഗക്കാർക്കും മറ്റു പിന്നാക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. സെപ്റ്റംബർ 30നുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും: 04734296496, 8547126028.

date