Skip to main content

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ മഞ്ചേരിയും സംയുക്തമായി 'മണ്ണറിവ് മണ്ണ് സാമ്പിൾ ശേഖരണവും ബോധവത്കരണവും' എന്ന വിഷയത്തെകുറിച്ച് ഏകദിന ശിൽപ്പശാല നടത്തി. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി മഞ്ചേരി നഗരസഭാ വാർഡ് കൗൺസിലർ സുനിത ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ ഓഫീസർമാരായ ടി.കെ ആശിഖ്, മുസ്ഫിറ മുഹമ്മദ് എന്നിവർ മണ്ണ് സാമ്പിളുകൾ ശേഖരിക്കുന്നതിനെകുറിച്ച് ക്ലാസെടുത്തു. മഞ്ചേരി നഗരസഭയിലെ 32-ാം വാർഡിൽ നിന്നാണ് വിദ്യാർഥികൾ മണ്ണ്സാമ്പിളുകൾ ശേഖരിക്കുന്നത്.  പ്രോഗ്രാം ഓഫീസർ ഷജീന സ്വാഗതം പറഞ്ഞു.

date