Skip to main content

കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം

അരീക്കോട് വാലില്ലാപ്പുഴ എം.എ.എൽ.പി. സ്‌കൂളിലെ കിച്ചൺ കം സ്റ്റോർ പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം  ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഹുസൈൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി.എ റഹ്‌മാൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സഹ്‌ല മുനീർ, വാർഡ് മെമ്പർ കെ.വി. ഷഹർബാൻ, അരീക്കോട് എ.ഇ.ഒ കെ. മൂസക്കുട്ടി, എൻ.എം.ഒ. അഹമ്മദ് സലീം, മാനേജർ എൻ. മുഹമ്മദ്, പ്രധാനധ്യാപകൻ കെ.സഫീർ, പി.ടി.എ. പ്രസിഡന്റ് ഷൗക്കത്തലി കാരങ്ങാടൻ, സ്റ്റാഫ് സെക്രട്ടറി ഒ. അബൂബക്കർ സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.

date