Skip to main content

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അരീക്കോട് ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് മഞ്ചേരി മെഡിക്കൽ കോളേജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ഉൾപ്പടെ 74 പേർ രക്തം ദാനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശരീഫ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.കെ. ദിലീപ് കുമാർ, വാർഡ് മെമ്പർ റംല വെള്ളരി, പി.ടി.എ പ്രസിഡന്റ് അഷ്റഫ് പട്ടാക്കൽ, എസ്.എം.സി ചെയർമാൻ സുരേഷ് ബാബു, ഹെഡ്മാസ്റ്റർ ദാവൂദ്, എൻ.എസ്.എസ് വളണ്ടിയർ നിലോണ ഷിബു തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സി.എ. മുഫീദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന നന്ദിയും പറഞ്ഞു.

date