Skip to main content

പോഷകാഹാര പ്രദർശനം

പോഷണ മാസാചരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജി.ആർ.സി, ഐ.സി.ഡി.എസ് പൊന്നാനി എന്നിവയുടെ ആഭിമുഖ്യത്തിൽ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പ്രദർശനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെലവ് കുറഞ്ഞതും പ്രാദേശികമായി ലഭിക്കുന്നതുമായ പഴം-പച്ചക്കറികൾ, ഇലവർഗങ്ങൾ, മറ്റു വിളകൾ തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കിയ പോഷക മൂല്യമുള്ള വിവിധ തരം ആഹാര സാധനങ്ങളാണ് പ്രദർശിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ, സി.ഡി.പി.ഒ ഒ.പി രമ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ മേരി മാനസ, കൃഷ്ണേന്ദു, എൻ.എൻ.എം കോർഡിനേറ്റർ പാർവതി, ജി.ആർ.സി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ.പി ആതിര, സൈക്കോ സോഷ്യൽ കൗൺസിലർമാർ, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരായ സുബ്രമണ്യൻ, റിജിൻ, രതീഷ് എന്നിവർ നേതൃത്വം നൽകി.
ചെറു ധാന്യങ്ങൾ പച്ചക്കറിക്കൾ പഴങ്ങൾ എന്നിവ ദൈന്യംദിന ഭക്ഷണത്തിൽ ഉൾപെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ പ്രദർശനം, യോഗ ഡെമോൺസ്ട്രഷൻ എന്നിവ നടന്നു. വനിത ശിശു വികസന വകുപ്പ് സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ പോഷകാഹാര മാസാചരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

date